ദിലീപിന് പിന്തുണ; പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യും

pc george statement against kochi actress attack case against pc george on actress attack case

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യും.ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്ന പിസി ജോര്‍ജ്ജിന്റെ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യുന്നത്.

ആലുവ റൂറല്‍ എസ് പി എംവി ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്.  എന്നാല്‍ പോലീസ് ചോദ്യം ചെയ്യും എന്ന് പറഞ്ഞ് തന്നെ ആരും വിരട്ടേണ്ടെന്ന് പിസി ജോര്‍ജ്ജ് പ്രതികരിച്ചു. താന്‍ പെണ്ണുപിടിക്കാനും കള്ളുകുടിക്കാനും നടക്കുന്നവനൊന്നുമല്ല. തന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top