രാംനാഥ് കോവിന്ദ് ഇന്ന് സ്ഥാനമേൽക്കും

Janatadal supports NDA president candidate ramnath kovind to be sworn in as prez today new governors assigned

ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് 12.15ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ സത്യവാചകം ചൊല്ലിക്കൊടുക്കും.

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, എം.പി.മാർ, പാർട്ടി നേതാക്കൾ, വിശിഷ്ട വ്യക്തികൾ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.

സത്യപ്രതിജ്ഞാച്ചടങ്ങിനുശേഷം പുതിയ പ്രസിഡന്റ് അംഗരക്ഷകരുടെ അകമ്പടിയോടെ രാഷ്ട്രപതിഭവനിലേക്ക് തിരിക്കും. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പിന്നീട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ നമ്പർ 10, രാജാജി മാർഗിലേക്ക് പോകും.

 

Ramnath kovind to be sworn in as prez today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top