രാഷ്ട്രപതി ഇന്ന് കേരളത്തില്‍

ഒരുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം രാംനാഥ് ഗോവിന്ദ് നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്.കൊല്ലത്ത് അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് രാഷ്ട്രപതി എത്തുന്നത്.
രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിച്ചേരുന്ന രാഷ്ട്രപതിയെ സംസ്ഥാന സര്‍ക്കാര്‍ ഔപചാരികമായി സ്വീകരിക്കും.സ്വീകരണത്തിന് ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കായംകുളത്തേക്ക് തിരിക്കും. ഉദ്ഘാടനത്തിനുശേഷം തിരിച്ച് എയർഫോഴ്സിൻറെ ടെക്നിക്കൽ ഏരിയയിലെത്തുന്ന രാഷ്ട്രപതി ഇന്ന് തന്നെ ദില്ലിയിലേക്ക് മടങ്ങും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here