Advertisement

കേരളത്തെ മാതൃകയാക്കണമെന്ന് രാഷ്ട്രപതി

October 8, 2017
Google News 1 minute Read
ramnath kovind

കേരളത്തെ പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.കേരളത്തിലെ ആരോഗ്യമേഖലയിലെ കുതിപ്പും മതസൗഹാർദ്ദവും മാതൃകയാക്കേണ്ടതുമാണെന്നാണ് രാഷ്ട്രപതി പറഞ്ഞത്. രാഷ്ട്രപതിയായതിന് ശേഷം ആദ്യമായി കേരളത്തിലെത്തി നടത്തിയ പ്രസംഗത്തിലാണ് രാഷ്ട്രപതി കേരളത്തെ പ്രശംസിച്ചത്.   അമൃതാനന്ദമയിയുടെ 64 ആം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഇന്ന് രാവിലെയാണ് അദ്ദേഹം എത്തിയത്.
ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉള്ളവര്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്ന് വൈകിട്ടോടെ രാഷ്ട്രപതി ഡല്‍ഹിയിലേക്ക് തിരിച്ച് പോകും.

ramnath kovind

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here