തനിക്കെതിരെ ഗൂഢാലോചനയെന്ന് ആവർത്തിച്ച് വിൻസന്റ് എംഎൽഎ

vincent mla

തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ആവർത്തിച്ച് കോവളം എംഎൽഎ എം വിൻസന്റ്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറിയാണെന്നും എംഎൽഎ ആരോപിച്ചു.

തനിക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്ത പോലീസ് സ്‌റ്റേഷനിൽ സിപിഎം ജില്ല സെക്രട്ടറി എന്തിന് പോയെന്നും എംഎൽഎ മാധ്യമങ്ങളോട് ചോദിച്ചു. പരാതിക്കാരിയായ വീട്ടമ്മ ചികിത്സയിലിരിക്കെ ആ ആശുപത്രിയിൽ അർദ്ധരാത്രി എന്തിന് എംഎൽഎ പോയെന്ന് അന്വേഷിക്കണമെന്നും സിസിടിവ ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളും പരിശോധിക്കണമെന്നും വിൻസന്റ് മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top