തനിക്കെതിരെ ഗൂഢാലോചനയെന്ന് ആവർത്തിച്ച് വിൻസന്റ് എംഎൽഎ

തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ആവർത്തിച്ച് കോവളം എംഎൽഎ എം വിൻസന്റ്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറിയാണെന്നും എംഎൽഎ ആരോപിച്ചു.
തനിക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്ത പോലീസ് സ്‌റ്റേഷനിൽ സിപിഎം ജില്ല സെക്രട്ടറി എന്തിന് പോയെന്നും എംഎൽഎ മാധ്യമങ്ങളോട് ചോദിച്ചു. പരാതിക്കാരിയായ വീട്ടമ്മ ചികിത്സയിലിരിക്കെ ആ ആശുപത്രിയിൽ അർദ്ധരാത്രി എന്തിന് എംഎൽഎ പോയെന്ന് അന്വേഷിക്കണമെന്നും സിസിടിവ ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളും പരിശോധിക്കണമെന്നും വിൻസന്റ് മാധ്യമങ്ങളോട് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here