മുബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 12ആയി

building-collapse

മും​ബൈ​യി​ൽ നാ​ലു​നി​ല കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അതേസമയം ഗു​രു​തര പ​രി​ക്കേ​റ്റ 11 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഘാ​ട്കോ​പ്പ​റിലാണ് അപകടം നടന്നത്. ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ താമസിച്ചിരുന്ന ഈ കെട്ടിടത്തിന് നാൽപത് കൊല്ലത്തിലധികം പഴക്കം ഉണ്ട്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടിട്ടുണ്ട്.

building-collapse

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top