നടിയെ അക്രമിച്ച കേസ്; കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്തു

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ കാവ്യാ മാധവന്റെ അമ്മ ശ്യാമളയെയും ചേദ്യം ചെയ്തു. ഇന്നലെ രാത്രിയായിരുന്നു ശ്യാമളയെ പോലീസ് ചോദ്യം ചെയ്തത്.
ലക്ഷ്യയുടെ നടത്തിപ്പ് ചുമതല കാവ്യയുടെ അമ്മയ്ക്കാണ്. 2013 ൽ നടന്ന ലണ്ടൻ താരനിശയാണ് ദിലീപിന്റെ ദാമ്പത്യ ജീവിതത്തിൽ ഉലച്ചിലുകൾ സൃഷ്ടിച്ചത്. ആ താരനിശയിൽ അക്രമിക്കപ്പെട്ട നടിയും, ദിലീപും, കാവ്യ മാധവനും പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ 2013 മുതലുള്ള വിശദാംശങ്ങളാണ് ശ്യാമളയിൽ നിന്നും കാവ്യയിൽ നിന്നും പോലീസ് ചോദിച്ചറിഞ്ഞത്.
അതേസയമം കാവ്യയെയും കേസിൽ ഇന്നലെ രാത്രി പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ പല ചോദ്യങ്ങൾക്കും കാവ്യ വ്യക്തമായ ഉത്തരം നൽകിയില്ല. പൾസർ സുനിയെ നേരത്തേ അറിയുമോ എന്ന ചോദ്യത്തിനടക്കം കാവ്യ വ്യക്തമായ ഉത്തരം നൽകിയില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ കാവ്യയെ വീണ്ടും പോലീസ് ചോദ്യം ചെയ്യും.
kavya madhavan mother interrogated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here