നടിയെ അക്രമിച്ച കേസ്; ഇനി രഹസ്യ വിചാരണ

dileep thrissur actress attack case kochi actress attack case in closed court

നടി അക്രമിക്കപ്പെട്ട കേസിൽ ഇനി കോടതി നടപടികൾ രഹസ്യ സ്വഭാവത്തിലായിരിക്കും. കോടതി നടപടികൾ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യ സ്വഭാവമാർന്ന രേഖകളും പുറത്തുവരുന്നതു തടയാൻ തുറന്ന കോടതിയിലെ നടപടിക്രമങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം.

തുറന്ന കോടതിയിലെ നടപടിക്രമങ്ങൾ കേസിനെയും ഇരയെയും ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നടപടികൾ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യമുന്നയിച്ചത്.

kochi actress attack case in closed court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top