പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം തുടരും

സസ്പെൻഷൻ നടപടിയിൽ പ്രതിഷേധിച്ച് പാര്‍ലമെന്‍റിൽ ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം തുടരും. രാവിലെ സഭാ കവാടത്തിൽ കോണ്‍ഗ്രസ് അംഗങ്ങൾ പ്രതിഷേധ ധര്‍ണ്ണ നടത്തും. സസ്പെൻഷൻ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പിന്നീട് സഭക്കുള്ളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഈ വിഷയത്തില്‍ സഭ ഇന്നലെ രണ്ട് വട്ടം തടസ്സപ്പെട്ടിരുന്നു.
ദളിതര്‍ക്കുനേരെയും ന്യൂനപക്ഷങ്ങൾക്കുനേരെയും ഉണ്ടാകുന്ന ആൾക്കൂട്ട അക്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ബഹളത്തിൽ കോണ്‍ഗ്രസ് അംഗങ്ങൾ സ്പീക്കര്‍ക്കുനേരെ കടലാസ് കീറി എറിഞ്ഞതിന് കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ ഉൾപ്പടെ ആറ് കോണ്‍ഗ്രസ് അംഗങ്ങളെ സ്പീക്കര്‍ അഞ്ച് ദിവസത്തേക്ക് സസ്പെന്‍റ് ചെയ്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here