ഭാര്യ മരിച്ചു; മനംനൊന്ത ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

students suicide thrissue native suicide police station husband commits suicide saddened by wife demise

ഭാര്യയുടെ മരണത്തിൽ മനംനൊന്ത് ഗൃഹനാഥൻ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. കാടങ്കോട് അസൈനാർ മുക്കിന് സമീപത്തെ ഒ.ശാരദ (60) ഇന്ന് പുലർച്ചെ മംഗളുരുവിലെ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. മരണ വിവരം അറിഞ്ഞയുടനെയാണ് ശാരദയുടെ ഭർത്താവ് ചന്ദ്രശേഖരൻ (65) ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി താഴേക്ക് ചാടി ജീവനൊടുക്കിയത്.

വാതസംബന്ധമായ അസുഖത്തെ തുടർന്നാണ് ശാരദയെ മൂന്നാഴ്ച്ച മുൻപ് മംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം ഭേദമാകാതെ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. ഭാര്യയുടെ വേർപാട് താങ്ങാനാകാത്തതിനെ തുടർന്നാണ് ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്തതെന്നാണ് സൂചന.

 

husband commits suicide saddened by wife demise

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top