സഞ്ജയ് ദത്തിനെ വീണ്ടും ജയിലിലേക്ക് അയക്കാം : മഹാരാഷ്ട്ര സർക്കാർ

1993ലെ മുംബൈ സ്‌ഫോടന കേസിൽ അഞ്ചുവർഷം തടവിന് ശിക്ഷിക്കപ്പെട്ട നടൻ സഞ്ജയ് ദത്തിനെ വീണ്ടും ജയിലിലേക്ക് അയക്കാമെന്ന് മഹാരാഷ്ട്ര സർക്കാർ കോടതിയിൽ. ബോംബേ ഹൈകോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. സഞ്ജയ് ദത്തിനെ നേരത്തെ ജയിൽ മോചിതനാക്കിയതിനെതിരായ ഹരജിയിൽ വിധി പറയവെയാണ് സർക്കാർ നയം വ്യക്തമാക്കിയത്.
എന്നാൽ കോടതിക്ക് പ്രത്യേക താൽപര്യമില്ലെന്നും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇക്കാര്യം ചോദിക്കുന്നതെന്നും ആർ.എം സാവന്ത്, സാധന ജാദവ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ജയിലിൽ കിടന്നപ്പോൾ ദത്തിന് തുടരെ തുടരെ പരോൾ അനുവദിച്ചത് എന്തിനെന്നും കോടതി ചോദിച്ചു.
sanjay dutt again in jail
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here