അന്തസ്സിൽ തിളങ്ങി മാതൃഭൂമി; വേണുവും

വാർത്താ ചാനലുകൾ നടത്തുന്ന അന്തിചർച്ചകൾ അതിരുകടക്കുന്ന മാധ്യമ വിചാരണാ മുറികളായി മാറുന്നു എന്ന വിമർശനം നേരിടുന്ന നടപ്പു ദിനങ്ങളിൽ മാതൃഭൂമിയും വാർത്താ അവതാരകൻ വേണുവും കേരളത്തെ ഞെട്ടിച്ച രാത്രിയാണ് കടന്നു പോയത്. സ്വന്തം ചാനലിലെ മുതിർന്ന ന്യൂസ് എഡിറ്ററും അവതാരകനും ആയ ഒരു വ്യക്തി ഉൾപ്പെട്ട ഒരു കേസ് ചർച്ചയ്‌ക്കെടുത്താണ് മാതൃഭൂമി വിമർശകരുടെ വായടപ്പിച്ചത്. അതെ ചാനലിലെ തന്നെ ഒരു വനിതാ ജീവനക്കാരിയെ ഈ മുതിർന്ന ന്യൂസ് എഡിറ്റർ വിവാഹം ചെയ്യാം എന്ന് പറഞ്ഞു കബളിപ്പിച്ചു എന്നതാണ് കേസ്.
പരാതിക്കാരിക്കൊപ്പം നിലകൊണ്ട ചാനൽ ആരോപണ വിധേയനെ സസ്‌പെൻഡ് ചെയുകയും വിഷയം വാർത്തയാക്കി ആദ്യം ലോകത്തെ അറിയിക്കുകയും ചെയ്തു. പ്രാഥമികമായി ഈ വിഷയത്തിൽ ചാനൽ കൈക്കൊണ്ട നടപടികൾ തന്നെ അഭിനന്ദനം അർഹിക്കുന്നതാണ്. അതെ സമയം സാമൂഹ്യ മാധ്യമങ്ങളിൽ ഒരു സംഘം സൈബർ ആക്ടിവിസ്റ്റുകൾ മാതൃഭൂമിയിലെ മുതിർന്ന ജേർണലിസ്റ്റ് വേണുവിനെ പേരെടുത്ത് പരാമർശിച്ച് തന്നെ വിമർശനം അഴിച്ചു വിട്ടു. രാത്രി ചർച്ചയ്ക്ക് ഇതേ വിഷയത്തെ എടുക്കാൻ ധൈര്യമുണ്ടോ എന്നതായിരുന്നു വിമർശകരുടെ ചോദ്യം. വിമർശകരുടെ നാവിന്റെ മുന കുത്തിയൊടിച്ചാണ് വേണു അതെ വിഷയത്തെ ചർച്ചയ്ക്ക് വിധേയമാക്കിയത്.
venu and mathrubhumi marked a history
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here