Advertisement

മലയാളികളുടെ പ്രിയപ്പെട്ട വാർത്താചാനലായി ട്വന്റിഫോർ; സർവേ ഫലം

3 hours ago
Google News 3 minutes Read

വാർത്താചാനലുകളുടെ പ്രളയമാണ് ഇന്ന് കേരളത്തിൽ. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ നടക്കുന്ന ചൂടേറിയ ചർച്ചകൾ, കുടുംബാംഗങ്ങളെപ്പോലുള്ള വാർത്താവതാരകർ, ഉദ്വേഗജനകമായ ബ്രേക്കിംഗ് ന്യൂസുകൾ, അഭിമുഖങ്ങൾ എന്നിവയെല്ലാം ടെലിവിഷൻ വാർത്തകളെ ജനകീയമാക്കിയിരിക്കുന്നു.
എന്നാൽ ഏതു വാർത്താചാനലാണ് ഇന്ന് മലയാളിയുടെ ഹൃദയപക്ഷത്തുള്ളത്?, ജനകീയതയിൽ ആരാണ് മുന്നിലുള്ളത് ?. ട്വന്റിഫോർ ന്യൂസ് കേരളത്തിൽ നടത്തിയ സർവേ അതിനൊരു ഉത്തരം നൽകിയിരിക്കുന്നു.

2834 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 82% ആളുകൾ അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട വാർത്താ ചാനലായി ട്വന്റിഫോർ ന്യൂസിനെ തെരഞ്ഞെടുത്തു. കാസർകോട് മുതൽ തിരുവന്തപുരം വരെ കേരളത്തിലെ പതിനാലു ജില്ലകളിൽ ട്വന്റിഫോർ ന്യൂസ് നേരിട്ടു നടത്തിയ സർവേ ഫലമാണിത്. 10 വയസുമുതൽ 80 വയസുവരെയുള്ളവർ ഈ സർവേയിൽ പങ്കെടുത്തു. മൂല്യങ്ങളെയും ധാർമ്മികതയെയും ഉറച്ച് പിടിക്കുന്നവരാണ് മലയാളിയുടെ മനസ്സിൽ ഇടം പിടിക്കുന്നത്. അങ്ങനെയാണ് 24 ന്യൂസ് ഇന്ന് ജനകീയ വാർത്താ ബ്രാൻഡായി മാറിയിരിക്കുന്നത്.

സർവേയുടെ വിശദാംശങ്ങൾ:

ആകെ പങ്കെടുത്തവർ: 2834

പുരുഷൻമാർ: 1075

സ്ത്രീകൾ: 1754

ജെൻഡർ വെളിപ്പെടുത്താത്തവർ: 5

പ്രായപരിധി: 10 മുതൽ 80 വയസ്സുവരെ

യുവാക്കളുടെ അഭിപ്രായം (21–40 വയസ്):
പങ്കെടുത്തത്: 833

77.4% യുവാക്കൾ 24 ന്യൂസിനെ ആദ്യ ചോയിസായി തിരഞ്ഞെടുത്തു.

2nd Choice: ഏഷ്യാനെറ്റ് ന്യൂസ്

3rd Choice: മനോരമ ന്യൂസ്

പുരുഷന്മാരുടെ തെരഞ്ഞെടുപ്പ്:
1075 പേരിൽ 78.6% പേർ 24 ന്യൂസിനെ തിരഞ്ഞെടുത്തു

2nd Choice: ഏഷ്യാനെറ്റ് ന്യൂസ്

3rd Choice: മനോരമ ന്യൂസ്

സ്ത്രീകളുടെ അഭിപ്രായം:
1754 സ്ത്രീകൾ സർവേയിൽ പങ്കെടുത്തു

78.2% പേർ 24 ന്യൂസിനെ തിരഞ്ഞെടുത്തു.

2nd Choice: ഏഷ്യാനെറ്റ് ന്യൂസ്

3rd Choice: മനോരമ ന്യൂസ്

വീട്ടമ്മമാർ എന്ത് പറഞ്ഞു?
406 വീട്ടമ്മമാർ സർവേയിൽ പങ്കെടുത്തു

79.6% പേർ 24 ന്യൂസിനെ ആദ്യ ചാനലായി തിരഞ്ഞെടുത്തു

2nd Choice: ഏഷ്യാനെറ്റ് ന്യൂസ്

3rd Choice: റിപ്പോർട്ടർ ടിവി

ചുരുങ്ങിയ കാലം കൊണ്ട് ട്വൻറിഫോർ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയെന്ന് പ്രിയപ്പെട്ട പ്രേക്ഷകർക്ക് അറിയാം. അതുവരെ ഉണ്ടായിരുന്ന വാർത്താവഴികളിൽ നിന്ന് മാറി നടന്ന് മസിലു പിടിക്കാതെ പ്രേക്ഷകരോട് ചേർന്ന് നിന്നു. അതു മാത്രമല്ല വാർത്ത കേവലം വാർത്ത മാത്രമല്ലെന്നും അതു ഇടപെടൽ ആണെന്നും ആലംബഹീനരെ ചേർത്തുപിടിക്കലാണെന്നും തെളിയിച്ചത് പുതിയൊരു വാർത്താസംസ്കാരമായി .അതുണ്ടാകുന്ന ജനസമ്മതി ചെറുതല്ല. ദൃശ്യാനുഭവം പോലെ ഹൃദ്യമായി ശ്രവ്യാനുഭവും സമ്മാനിക്കാൻ കഴിഞ്ഞത് വീട്ടമ്മമാർക്കും വയോധികർക്കും ഏറെ സഹായകമായി. കൊച്ചുകുട്ടികൾ പോലും ട്വന്‍റിഫോറിന്‍റെ ഇഷ്ടക്കാരായി മാറിയെന്ന് സർവേ ഫലത്തിലൂടെ വ്യക്തമാകുന്നു.

Story Highlights : Survey Reveals 24 News as the Favorite Channel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here