Advertisement

അവതാര്‍ ജ്വല്ലറി ഉടമയുടെ ഭാര്യ സ്വര്‍ണ്ണ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

July 28, 2017
Google News 1 minute Read
avatar jewelry,

ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ അവതാര്‍ ജ്വല്ലറി ഉടമ യു അബ്ദുള്ളയുടെ ഭാര്യ ഫൗസിയ അബ്ദുള്ളയും  അറസ്റ്റില്‍. 12കോടിയുടെ ജ്വല്ലറി തട്ടിപ്പ് കേസിലാണ് അറസ്റ്റ്. വിദേശത്തേക്ക് കടന്ന ഇവര്‍ കേരളത്തിലേക്ക് മടങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

ചാവക്കാട്ട് നിന്ന് പെരുമ്പാവൂര്‍ പോലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പെരുമ്പാവൂര്‍ സ്വദേശിയായ ഒരു വ്യക്തിയുടെ സ്വര്‍ണ്ണക്കട ഏറ്റെടുത്ത് നടത്താന്‍ കരാറാക്കിയതിന് ശേഷം സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞ കേസാണ്. ഇതേ കേസിലാണ് അബ്ദുള്ളയും അറസ്റ്റിലായത്. പെരുമ്പാവൂരിലെ ഫഫാസ് ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ ഉടമ വെങ്ങോല പട്ടരുമഠം സലീമി​ന്റെ പരാതിയിലാണ് അറസ്​റ്റ്. കേസില്‍ അബ്ദുള്ളയുടെ മകന്‍ ഹാരിസും പ്രതിയാണ്. ഇയാള്‍ ഒളിവിലാണ്. മുപ്പത് കിലോയോളം വരുന്ന സ്വര്‍ണ്ണമാണ് ഇവര്‍ തട്ടിയെടുത്തത്. രണ്ടാഴ്ച മുമ്പാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. എയര്‍പോര്‍ട്ടില്‍ നിന്ന് എമിഗ്രേഷന്‍ വിഭാഗം ഇവരെ പിടികൂടിയെങ്കിലും മുന്‍കൂര്‍ ജാമ്യം കാരണം വിട്ടയക്കുകയായിരുന്നു, എന്നാല്‍ പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചതോടെ മുന്‍കൂര്‍ ജാമ്യം തള്ളുകയായിരുന്നു.

avatar jewelry, avatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here