അറ്റ് ലസ് രാമചന്ദ്രന്‍ മോചിതനായെന്ന വാര്‍ത്ത വ്യാജം

atlas ramachandran

പ്രമുഖ മലയാളി വ്യവസായി അറ്റ് ലസ് രാമ ചന്ദ്രന്‍ യുഎഇ ജയിലില്‍ നിന്ന് മോചിതനായെന്ന വാര്‍ത്ത വ്യാജം. അറ്റ് ലസ് രാമചന്ദ്രനോട് അടുത്ത് നില്‍ക്കുന്ന വൃത്തങ്ങളാണ് മോചന വാര്‍ത്ത നിഷേധിച്ചത്. എന്നാല്‍ അദ്ദേഹം ജയില്‍ മോചിതനാകുന്നതിനുള്ള നിയമ നടപടികള്‍ അതിവേഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത് തന്നെ അദ്ദേഹം ജയില്‍ മോചിതനാകുമെന്നും ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും വ്യക്തമാക്കി.

ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അറ്റ് ലസ് രാമചന്ദ്രന്‍ ജയിലിലായത്. 2015 ഓഗസ്റ്റ് 23 നായിരുന്നു അറസ്റ്റ്. 2015 ഡിസംബര്‍ 11ന് ദുബായ് കോടതി രാമചന്ദ്രന് തടവ് ശിക്ഷ വിധിച്ചു.

atlas ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top