അപ്പുണ്ണി ഇന്ന് കീഴടങ്ങുമെന്ന് സൂചന

നടിയെ അക്രമിച്ച കേസിൽ പ്രതി ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നുവിളിക്കുന്ന എ.എസ്. സുനിൽരാജ് ഇന്ന് കീഴടങ്ങാൻ സാധ്യത. മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്. ഹർജിക്കാരൻ അന്വേഷണോദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നാണ് കോടതി നിർദേശിച്ചത്. ചോദ്യംചെയ്യൽ നിയമപ്രകാരമാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പോലീസിൽ ഹാജരായാൽ മർദനവും പീഡനവുമുണ്ടാകുമെന്ന് ആശങ്കയുണ്ടെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചപ്പോഴാണ് കോടതിയുടെ ഈ നിർദേശം. അപ്പുണ്ണിക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് കണ്ടെത്തണമെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു. നിലവിൽ അപ്പുണ്ണി കേസിൽ പ്രതിയല്ലെങ്കിലും ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് സർക്കാർ നിലപാട്.
appunni to be surrendered today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here