സൗദിയിൽ 29 തീവ്രവാദികളുടെ വധശിക്ഷ ശരിവച്ചു

സൗദിയിൽ തീവ്രവാദ കേസുകളിൽ 29 പേരുടെ വധശിക്ഷ സുപ്രീം കോടതിയും പ്രത്യേക കോടതിയും ശരിവച്ചു. രാജ്യത്തെ കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയ പതിനാലു ഭീകരരുടെ വധശിക്ഷയാണ് ശരിവച്ചത്. ഇറാൻ ഇന്റലിജൻസിന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന കേസിലാണ് പതിനഞ്ചു പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.

ഖതീഫ് ഭീകരർക്കുള്ള വധശിക്ഷ അപ്പീൽ കോടതി നേരത്തെ ശരി വച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഇവർ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുമതി കൊടുക്കുന്നതോടെ ഇവർക്കുള്ള വധ ശിക്ഷ നടപ്പാക്കും.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More