സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു

cpm office pandalam destroyed

സി.പി.എംആർ.എസ്.എസ് സംഘർഷം നിലനിന്ന പന്തളം കുരംപാലയിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് അക്രമികൾ അടിച്ചു തകർത്തു. ഓഫീസ് പൊളിച്ച് അകത്തു കടന്ന അക്രമിസംഘം ഉപകരണങ്ങൾ തല്ലിതകർത്ത് കൂട്ടിയിട്ട് കത്തിച്ചു.

തിരുവനന്തപുരം സംഘർഷത്തിൽ പ്രതിഷേധിക്കാനായി ഇരുമുന്നണികളും വെള്ളിയാഴ്ച പന്തളത്ത് പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. പ്രകടനത്തിനിടെ ഉണ്ടായ കൈയേറ്റത്തിൽ ബി.എം.എസ് മേഖലാ പ്രസിഡൻറ് ബാബുകുട്ടന്
പരിക്കേറ്റിരുന്നു. ഇതിന് തുടർച്ചയാവാം സി.പി.എം ഓഫീസിന് നേരെയുള്ള ആക്രമണമെന്നാണ് പൊലീസ് വിലയിരുത്തൽ.

cpm office pandalam destroyed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top