സിപിഎം നേതൃയോഗങ്ങള്‍ ഇന്നു മുതല്‍

മുന്നണി വിപുലീകരണം, വനിതാ മതിൽ സംഘാടനം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ സിപിഎം നേതൃയോഗങ്ങള്‍ ഇന്നു മുതല്‍. ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന സമിതിയും തിരുവനന്തപുരത്ത് ചേരും.
ഇടതു മുന്നണി വിപുലീകരണം ചർച്ച ചെയ്യാൻ ഈ മാസം 26 ന് എൽ ഡി എഫ് യോഗം ചേരാനിരിക്കെയാണ് സി പി ഐ എം സംസ്ഥാന നേതൃയോഗങ്ങൾ ചേരുന്നത്. സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ ,ഐ എൻ എൽ ,എം പി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക്ക് ജനതാദൾ, ജനാധിപത്യ കേരള കോൺഗ്രസ് ,കേരള കോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം , ആര്‍എസ്പി കോവൂർ കുഞ്ഞുമോൻ വിഭാഗം തുടങ്ങിയവർ ഇടതു മുന്നണി പ്രവേശനം പ്രതീക്ഷിച്ചിരുപ്പാണ്. ഏതൊക്കെ പാർട്ടികളെ മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ സി പി ഐ എം തീരുമാനമെടുക്കും. വനിതാ മതില്‍ സംഘാടനവും യോഗങ്ങൾ വിലയിരുത്തും. വനിതാ മതിൽ വിജയിപ്പിക്കുക എന്നത് അഭിമാന പ്രശ്‌നമായി മുന്നണിയും സര്‍ക്കാരും കാണുന്നു. വനിതാ മതിലിനെ വര്‍ഗീയ മതില്‍ എന്നു വിശേഷിപ്പിച്ചാണ് യുഡിഎഫിന്റെ പ്രചരണം. അയ്യപ്പജ്യോതിയുമായി ബിജെപിയും വെല്ലുവിളി ഉയര്‍ത്തുന്നു. ശബരിമല കര്‍മസമിതിയുടെ അയ്യപ്പ ജ്യോതിക്ക് എന്‍എസ്എസ് പരസ്യ പിന്തുണ പ്രഖ്യാപിച്ചതും സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്, ഇക്കാര്യങ്ങളെല്ലാം നേതൃയോഗങ്ങൾ ചർച്ച ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here