ബീഫ് കയറ്റുമതിയിൽ മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ
ബീഫ് നിരോധനത്തിന്റെ പേരിൽ ഗോ സംരക്ഷകരുടെ ആക്രമണങ്ങൾ തുടരുമ്പോൾ ഇന്ത്യ ലോകത്ത് ബീഫ് കയറ്റുമതിയിൽ മൂന്നാമത്തെ വലിയ രാജ്യമെന്ന് ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ റിപ്പോർട്ട്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് ഇനിയും കുതിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞവർഷം ഇന്ത്യ 1.5 മില്യൺ ടൺ ബീഫ് കയറ്റുമതി ചെയ്തിരുന്നു. 2026 ഓടെ ലോക കയറ്റുമതിയുടെ 16 ശതമാനം ഇന്ത്യയിൽ നിന്നായിരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യയിലെ ബീഫ് കയറ്റുമതി 1.93 മില്യൺ ടണ്ണായി ഉയരും.
മ്യാന്മാറാണ് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ബീഫ് ഇറക്കുമതി ചെയ്യുന്നതെന്ന രാജ്യം. ബ്രസീലാണ് ബീഫ് കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനം ഓസ്‌ട്രേലിയയ്ക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here