തെലുഗു നടൻ രവിതേജയ ചോദ്യം ചെയ്തു

ravi theja

തെലുഗു സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും ഉൾപ്പെട്ടുവെന്ന് ആരോപണം ഉയരുന്ന ലഹരി മരുന്ന് കേസിൽ, സൂപ്പർ താരം രവി തേജയെ എക്‌സൈസ് സംഘം ചോദ്യം ചെയ്തു. അന്വേഷണ സംഘത്തിന് മുന്നിൽ രവിതേജ ഹാജരാകുകയായിരുന്നു.

രവിതേജ ലഹരി മരുന്ന് ഉപയോഗിക്കുന്നുവെന്ന ആരോപണം കുടുംബം നിഷേധിച്ചു. അന്വേഷണ സംഘം ചോദ്യം ചെയ്ത സംവിധായകൻ പൂരി ജഗന്നാഥിന്റെ ചിത്രങ്ങളിൽ രവി തേജ അഭിനയിച്ചിട്ടുണ്ട്.

ഇരുവർക്കും പുറമെ ചാർമി കൗർ, കരുൺകുമാർ, മുമൈത് ഖാൻ, പി സുബ്ബരാജു, ക്യാമറാമാൻ ശ്യാം കെ നായിഡു, കലാസംവിധായകൻ ധർമറാവു എന്നിവരെയും കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top