ഒരു നന്മയുള്ള മോഷണ കഥയുമായി തേൻവരിക്ക
![thenvarikka alsabith short film](https://www.twentyfournews.com/wp-content/uploads/2017/07/thenvarikka-alsabith-short-film.jpg?x61083)
മിനിസ്ക്രീനിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ അൽസാബിത് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘തേൻവരിക്ക’ എന്ന ഹ്രസ്വ ചിത്രം പുറത്ത്. തൊണ്ടിമുതലിന് പിന്നാലെ ജനഹൃദയങ്ങൾ കീഴടക്കുന്ന മറ്റൊരു മോഷണ കഥയുമായാണ് തേൻവരിക്കയുടെ വരവ്. ആശിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
തന്റെ മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റാൻ ഇറങ്ങി തിരിക്കുന്ന നിഷ്കളങ്ക ബാല്യത്തെയാണ് ചിത്രത്തിൽ അൽസാബിത്ത് അവതരിപ്പിക്കുന്നത്.
ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത കുട്ടികളുടെ പാചക പരിപാടിയായ കുട്ടിക്കലവറയിലൂടെയാണ് അൽസാബിത് ടെലിവിഷൻ രംഗത്ത് എത്തുന്നത്. പിന്നീട്
ഫ്ളവേഴ്സ് തന്നെ സംപ്രേഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ എന്ന പരമ്പരിയിലൂടെ ജനപൃദയം കീഴടക്കാൻ അൽസാബിത്തിന് കഴിഞ്ഞു.
തേൻവരിക്കയുടെ ടീസർ 4k യിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതേറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
thenvarikka alsabith short film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here