കടം തിരിച്ച് കൊടുക്കാൻ വയ്യ; സ്ത്രീ മുഖം പ്ലാസ്റ്റിക് സർജറി ചെയ്കു

plastic-surgery

കടം വാങ്ങിയ പണം തിരിച്ച് കൊടുക്കാതിരിക്കാൻ സ്ത്രീ മുഖം പ്ലാസ്റ്റിക്ക് സർജറി നടത്തി മാറ്റി. ചൈനയിലാണ് സംഭവം. വുഹാൻ സ്വദേശിനിയായ യുവതിയാണ് കടം വാങ്ങിയ 3.71 മില്യൺ പണം തിരിച്ച് കൊടുക്കാതിരിക്കാൻ ഈ വ്യത്യസ്തമായ മാർഗ്ഗം തേടിയത്. കടം വീട്ടാൻ കോടതി ഉത്തരവ് വന്നതിനെ തുടർന്ന് സ്ഥലം വിട്ട സ്ത്രീ മുഖം പ്ലാസ്റ്റിക്ക് സർജറി ചെയ്ത ശേഷം തിരിച്ചെത്തി. എന്നാൽ അമ്പത്തഞ്ചിന് മുകളിൽ വയസ് പ്രായം ഉണ്ടായിരുന്ന ഇവരുടെ മുഖം പ്ലാസ്റ്റിക്ക് സർജറിയ്ക്ക് ശേഷം ആകെ മാറി. ഒരു മുപ്പതുകാരിയുടെ മുഖഛായയായിരുന്നു ഇപ്പോൾ ഇവർക്ക്.

പ്ലാസ്റ്റിക്ക് സര്‍ജറിക്കുള്ള പണം കണ്ടെത്തിയത്  ആള്‍ക്കാരുടെ ബാങ്ക് കാര്‍ഡ് മോഷ്ടിച്ചായിരുന്നു.  ട്രെയിന്‍ യാത്രക്കായി ആളുകളുടെ തിരച്ചറിയല്‍ കാര്‍ഡും ഇവര്‍ മോഷ്ടിച്ചിരുന്നു.

plastic surgery, Chinese woman undergoes plastic surgery to evade debt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top