കരിപ്പൂരിലെ പുതിയ ടെർമിനൽ മാർച്ചിൽ

കരിപ്പൂർ വിമാനത്താവളത്തിൽ നിർമാണം പുരോഗമിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടെർമിനൽ മാർച്ചിൽ തുറന്നുകൊടുക്കും. വിമാനത്താവളത്തിനു കിഴക്കുഭാഗത്ത് നിലവിലെ ടെർമിനലിനോടു ചേർന്നാണു പുതിയ ടെർമിനൽ നിർമാണം നടക്കുന്നത്. വിമാനത്താവള വികസനത്തിന്റെ രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായുള്ള പുതിയ ടെർമിനൽ നിർമാണം 60 ശതമാനം പൂർത്തിയായിട്ടുണ്ട്. 1,700 ചതുരശ്ര മീറ്ററിൽ രണ്ടു നിലകളിലായി ഹരിത ടെർമിനലാണ് ഒരുങ്ങുന്നത്. 85.5 കോടി രൂപയാണ് നിർമാണച്ചെലവ്.
യു.ആർ.സി കൺസ്ട്രക്ഷൻ കമ്പനിക്കാണു നിർമാണച്ചുമതല. നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും നീളമേറിയ ടെർമിനലെന്ന ഖ്യാതി കരിപ്പൂരിനു സ്വന്തമാകും. നിലവിലെ ആഭ്യന്തര ടെർമിനലും പുതിയ ടെർമിനലും ചേർത്ത് അന്താരാഷ്ട്ര ടെർമിനലിൽ സൗകര്യം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് യാത്രക്കാർക്ക് ഏറെ സഹായകരമാകും.
karipur new terminal on march
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here