Advertisement

പശുക്കൾ കൊല്ലപ്പെടുന്ന ഈ രാജ്യത്ത് ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബിജെപി എംഎൽഎ

July 30, 2017
0 minutes Read
bjp mla

വിവാദ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനായ ബിജെപി എംഎൽഎ രാജാ സിംഗിന്റെ പുതി ഫെയ്സ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. 2013 സെപ്റ്റംബറില്‍ ഹൈദരാബാദില്‍ നടത്തിയ വിശാല്‍ ഗോ രക്ഷണ ഘര്‍ജാന പരിപാടിയില്‍ വിദ്വേഷം പുലര്‍ത്തുന്ന പ്രസംഗം നടത്തിയതിന് എംഎൽഎയ്ക്കെതിരെ കേസ് എടുത്തതിന് പിന്നാലെയാണ് വിവാദ ഫെയ്സ് ബുക്ക് പോസ്റ്റ്.

ഭരിക്കാനല്ല രാഷ്ട്രീയത്തില്‍ വന്നത്, എന്‍റെ മതത്തിന് വേണ്ടി സേവനം ചെയ്യാനും  പശുക്കളെ സംരക്ഷിക്കാനുമാണെന്നാണ് രാജാ സിംഗിന്‍റെ പ്രതികരണം. പശുക്കള്‍ കൊല്ലപ്പെടുന്ന ഈ രാജ്യത്ത്  ജീവിക്കാന്‍ താല്‍പ്പര്യമില്ല എന്നാണ്  കേസെടുത്തതിനെതിരെ ഫെയ്സ്ബുക്കിലൂടെ രാജാ സിംഗ് പ്രതികരിച്ചത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന സമയത്ത് എനിക്കെതിരെ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു കേസുംകൂടി എനിക്കെതിരെ രജിസ്റ്റര്‍ ചെയ്തതില്‍  ദുഖമില്ല.  പക്ഷേ തെലുങ്കാനാ ഗവര്‍ണ്‍മെന്‍റിനോടും മുഖ്യ മന്ത്രിയോടും  പറയാനുള്ളതിതാണ്. അവസാനം വരെ  ഞാന്‍ എന്‍റെ   ഹിന്ദു സഹോദരന്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ആയിരം കേസുകള്‍ എനിക്കെതിരെ രജിസ്റ്റര്‍ ചെയ്യൂ, അല്ലെങ്കില്‍ എന്നെ കൊല്ലു എന്നും പോസ്റ്റിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top