രാജേഷ് വധം; പോലീസിന്റെ ജാഗ്രതാ നിർദ്ദേശം

police

ആർ എസ് എസ് പ്രവർത്തകൻ രാജേഷ് വെട്ടേറ്റു മരിച്ച സംഭവത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് പോലീസ്. കൊലപാതകത്തിന്റെ വ്യാജ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും പോലീസിന്റെ കർശന നിർദ്ദേശം.

തലസ്ഥാനത്ത് ആഗസ്റ്റ് 2 വരെ പ്രകടനങ്ങൾ നിരോധിച്ച് സിറ്റിപൊലീസ് ഉത്തരവ് ഇറക്കി. പ്രകോപനം ഉണ്ടാക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോകൾ, വീഡിയോകൾ. പ്രസ്താവനകൾ എന്നിവ ഷെയർ ചെയ്യുന്നവർക്കെതിരെ കേസ് എടുക്കുമെന്നും പോലീസ്. വാട്ട്‌സ് അപ്പ് ഗ്രൂപ്പുകൾ, ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ എന്നിവ പൊലീസ് നിരീക്ഷണത്തിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top