നിങ്ങളുടെ ‘വെളിപാട് മൊമന്റ്’ സെൽഫി ഈ നമ്പറിലേക്ക് അയക്കൂ ലാലേട്ടനെ നേരിൽ കണ്ട് സമ്മാനം വാങ്ങൂ

velipaadinte pusthakam selfi contest

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച വെളിപാടിന്റെ പുസ്തകം എന്ന ചിത്രം ഈ വരുന്ന ഓണത്തിന് പ്രദർശനം ആരംഭിക്കുകയാണ്. ലാൽ ജോസ് ആദ്യമായി മോഹൻലാലിനെ വെച് സംവിധാനം ചെയ്‌ത ഈ ചിത്രം ഇപ്പോൾ തന്നെ മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമായി കഴിഞ്ഞു. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വളരെ രസകരമായ ഒരു മത്സരവുമായി രംഗത്തു വന്നിരിക്കുകയാണ് നമ്മുടെ ലാലേട്ടൻ. ഇതൊരു സെൽഫി കൊണ്ട്സ്റ് ആണ്. നമ്മുടെ വെളിപാട് മൊമെന്റ്സെൽഫി ആയെടുത്തു ലാലേട്ടൻ തന്റെ ഒഫിഷ്യൽ ഫേസ്ബുക് പേജ് വഴി പങ്കു വെച്ച ഫോൺ നമ്പറിലേക്ക് വാട്‌സ്ആപ്പ് വഴി അയക്കുക. അയക്കുന്ന ആളുടെ പേരും സ്ഥലവും കൂടെ അയക്കണം. ഒരാൾ ഒരു ഫോട്ടോ മാത്രം അയക്കുക അതുപോലെ ആഗസ്റ്റ് 10 എന്ന അവസാന തീയതിക്ക് മുൻപേ അയക്കുക.

തിരഞ്ഞെടുക്കപ്പെടുന്നവർക്കു ലാലേട്ടനെ കാണാനും സമ്മാനം വാങ്ങാനുമുള്ള അവസരം ഉണ്ടാകും..എന്താണ് വെളിപാട് മൊമെന്റ്..? തന്റെ വെളിപാട് മൊമെന്റ് മോഹൻലാൽ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിട്ടുമുണ്ട്. മൈക്കൽ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top