ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

സംവിധായകന് ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളുടെ സംവിധായകനായിരുന്നു ബേസില്‍ ജോസഫ്. കോട്ടയം തോട്ടക്കാട് മാർ അപ്രേം പളളിയിലായിരുന്നു നിശ്ചയ ചടങ്ങ്. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്താണ് വധു.ഓഗസ്റ്റ് 17ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിലാണ് വിവാഹം.
സുല്‍ത്താന്‍ ബത്തേരി സെന്റെ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ടയേഡ് അധ്യാപിക തങ്കമ്മയുടേയും മകനാണ് ബേസില്‍. ബേസിലിന്റെ ജൂനിയറായി പഠിച്ചതാണ് എലിസബത്ത്. ചെന്നൈയിലെ ചേരി നിവാസികള്‍ക്കിടയില്‍ സാമൂഹിക സേവനം നടത്തി വരികയാണ് ഇപ്പോള്‍ എലിസബത്ത്.
basil joseph
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here