വ്യവസായിയെ അക്രമിസംഘം വെടിവച്ചു കൊന്നു

പഞ്ചാബില്‍ വ്യവസായിയെ അക്രമിസംഘം പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു. രവീന്ദ്ര പപ്പു കൊച്ചാര്‍ എന്ന വ്യവസായിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കാറിനെ പിന്തുടര്‍ന്ന് എത്തിയ ആക്രമികള്‍ കൊച്ചാറിന് നേരെ തുരു തുരാ വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനുമാണ് വെടിയേറ്റത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇയാള്‍ മരിച്ചു.

Subscribe to watch more

കഴിഞ്ഞ ഫെബ്രുവരിയിലും കോച്ചാറിനുനേരെ ഗുണ്ടാസംഘം ആക്രമണം നടന്നിരുന്നു. അന്ന് കൊച്ചാറിന്റെ കാറുമായി അക്രമി സംഘം കടന്നുകളഞ്ഞിരുന്നു. എന്നാല്‍പോലീസില്‍ പരാതി നല്‍കി കൊച്ചാര്‍ കാറ് വീണ്ടെടുത്തിരുന്നു. ഇവര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top