കടക്കൂ പുറത്ത്; മാധ്യമ പ്രവര്‍ത്തകരെ യോഗത്തില്‍ നിന്ന് ഇറക്കിവിട്ട് മുഖ്യമന്ത്രി

തലസ്ഥാനത്തെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. യോഗത്തില്‍ നിന്ന് മുഴുവന്‍ മാധ്യമ പ്രവര്‍ത്തരേയും ഇറക്കി വിട്ടതിന് ശേഷമാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും യോഗം നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ചത്. മസ്കറ്റ് ഹോട്ടലിലാണ് യോഗം ചേരുന്നത്. കടക്കൂ പൂറത്ത് എന്നാണ് ക്ഷുഭിതനായി മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തരോട് പറഞ്ഞത്.
ഇത്തരം സമാധാന യോഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ചര്‍ച്ച നടക്കുന്നതിന് മുമ്പായി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പുറത്തിറങ്ങാറാണ് പതിവ്. യോഗം തുടങ്ങുന്നതിന് മുമ്പായി മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങുകയും യോഗം പൂര്‍ത്തിയായ ശേഷം യോഗത്തിന്റെ ബ്രീഫ് മാധ്യമപ്രവര്‍ത്തകരെ അറിയിക്കാറാണ് പതിവ്. ഇത്തരത്തില്‍ മുഖ്യമന്ത്രി വരുന്നത് വരെ കാത്തിരുന്ന മാധ്യമ പ്രവര്‍ത്തകരെയാണ് യോഗം നടക്കുന്ന ഹാളിലേക്ക് കയറാതെ മുഖ്യമന്ത്രി ഇറക്കി വിട്ടത്.
cm shouts at media persons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here