ജയിലില്‍ വച്ച് കാണാമെന്ന് ദിലീപിനോട് പറഞ്ഞ ആ ആളിപ്പോള്‍ എവിടെയുണ്ട്??

dileep dileep on new organization dileep fb post about actress attack

ദിലീപിന്റെ അറസ്റ്റിന് ശേഷം ദിലീപുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളും, ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അക്കൂട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോ ആണിത്. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗമാണിത്. ജയിലില്‍ ഷൂട്ടിംഗിന് പോയപ്പോഴുള്ള അനുഭവമാണ് ദിലീപ് അന്ന് അവതാരകനായ കലാഭവന്‍ പ്രജോദിനോട് പങ്കുവച്ചത്.

സ്വര്‍ണ്ണം കടത്തിയതിന് അറസ്റ്റിലായ ഒരു വിദേശി, ജയിലില്‍ നിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോള്‍ വീണ്ടും കാണാം എന്ന് പറഞ്ഞെന്നാണ് ദിലീപ് പറയുന്നത്. ആരാണ് ആ ദീര്‍ഘ ദൃഷ്ടിയുള്ള വിദേശിയെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ജയില്‍ റിസോര്‍ട്ട് പോലെ കരുതുന്നവരും, പെട്ട് പോകുന്നവരും ജയിലുണ്ട്. അത്തരം ഒരുപാട് മുഖങ്ങളെ കണ്ടെന്നും ദിലീപ് പറയുന്നു. വീഡിയോ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top