അതുൽ ശ്രീവയുടെ ജാമ്യാപേക്ഷ കോടതി തള്ളി

athul sreeva conspiracy against athul alleges relatives Athul Sreeva bail plea denied

ഗുരുവായൂരപ്പൻ കോളേജിലുണ്ടായ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ അതുൽ ശ്രീവയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

പ്രതിക്കെതിരെ മറ്റ് കേസുകൾ നിലനിൽക്കുന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം മുൻനിർത്തിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

എം80മൂസ എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് പരിചിതനാണ് അതുല്‍. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും  അഭിനയിച്ചിട്ടുണ്ട്.
കസബ പോലീസാണ് അറസ്റ്റിലായിരിക്കുന്നത്.

കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണിത്. കൊലപാതക ശ്രമം അടക്കമുള്ള കേസാണ് അതുലിനെതിരെ ചുമത്തിയിരിക്കുന്നത്.

 

Athul Sreeva bail plea denied

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top