ഗുണ്ടാ കേസില്‍ സീരിയല്‍ താരം അതുല്‍ ശ്രീവ അറസ്റ്റില്‍
ഗുണ്ടാ കേസില്‍ സീരിയല്‍ താരം അതുല്‍ ശ്രീവ അറസ്റ്റില്‍. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് പണം തട്ടിയെ കേസിലാണ് അതുല്‍ അറസ്റ്റിലായിരിക്കുന്നത്. ഗുരുവായൂരപ്പന് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അതുല്‍. ഈ കോളേജിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് പണം തട്ടിയതിനാണ് കേസ്. എം80മൂസ എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് പരിചിതനാണ് അതുല്‍. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
കസബ പോലീസാണ് അറസ്റ്റിലായിരിക്കുന്നത്. പേരാമ്പ്ര സ്വദേശിയാണ്. കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണിത്. കൊലപാതക ശ്രമം അടക്കമുള്ള കേസാണ് അതുലിനെതിരെ ചുമത്തിയിരിക്കുന്നത്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here