Advertisement

നടുറോഡിൽ കാർ തടഞ്ഞ് നിർത്തി യുവാവിനെ ഭാര്യയുടെ മുന്നിൽവെച്ച് വെട്ടിക്കൊന്നു

March 19, 2025
Google News 3 minutes Read
gunda attack

സേലം കോയമ്പത്തൂർ ദേശീയപാതയിൽ നടുറോഡിൽ കാർ തടഞ്ഞ് നിർത്തി യുവാവിനെ വെട്ടിക്കൊന്നു. ചാണക്യ എന്നറിയപ്പെടുന്ന ജോൺ എന്നയാളെയാണ് ഭാര്യയുടെ മുന്നിൽവെച്ച് 8 അംഗസംഘം കൊടുംക്രൂരമായി വെട്ടികൊന്നത്. കുപ്രസിദ്ധ ഗുണ്ടയാണ്‌ കൊല്ലപ്പെട്ട ജോൺ. കൊലപാതകദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. സംഭവത്തിൽ സ്ഥിരം കുറ്റവാളികളായ നാല് പേർ പിടിയിലായി.

Read Also: ഇന്ത്യയിലും ആഘോഷം, സുനിത വില്യംസിൻ്റെ മടങ്ങിവരവ് ആഘോഷിച്ച് ജന്മനാടായ ജുലാസൻ ഗ്രാമം

ഗുണ്ടകൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സേലത്തെ പൊലീസ് സ്റ്റേഷനിൽ ഒപ്പുവെച്ച് മടങ്ങുമ്പോഴായിരുന്നു ജോണിനെ ഇവർ കൊലപ്പെടുത്തുന്നത്. ഈറോഡ് ടൗണിലെ ദേശീയപാതയിൽ വെച്ച് വാഹനം തടഞ്ഞുനിർത്തി ശേഷം വാഹനം തകർക്കുകയും അതിനുള്ളിൽവെച്ച് നിഷ്ടൂരം വെട്ടികൊലപ്പെടുത്തുകയുമായിരുന്നു. ജോൺ കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷമായിരുന്നു എട്ടംഗസംഘം മടങ്ങിയത്. ജോണിന്റെ ഭാര്യ ശരണ്യയ്ക്കും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിയട്ടുണ്ട്. ഇവരുടെ കൈവിരലുകൾ അറ്റുപോയെന്നാണ് അറിയാൻ കഴിയുന്ന റിപ്പോർട്ടുകൾ. ഇയാളുടെ മൃതദേഹം ഈറോഡ്‌ മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചു.ചിത്തോട് പൊലീസ് രക്ഷപെട്ട പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

Story Highlights : A young man was stopped in the middle of the road and hacked to death in front of his wife

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here