ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു; പി സി ജോർജിനെതിരെ പരാതി

p c georgep

ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച പൂഞ്ഞാർ എംഎൽഎ പി സി ജോർജിനെതിരെ പരാതിയുമായി യൂത്ത് ഫ്രണ്ട് (എം). ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് പരാതി നൽകിയത്. നടിയെ ആക്രമിച്ചവരകെ പിന്തുണയ്ക്കുകയും പകരം നടിയെ അപമാനിക്കുകയും ചെയ്യുന്നതായിരുന്നു പി സി ജോർജിന്റെ പരാമർശങ്ങൾ. ഇതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

പി സി ജോർജ് സ്ത്രീത്വത്തെ അപമാനിച്ചിരിക്കുകയാണ്. താൻ ആക്രമിക്കപ്പെട്ടുവെന്ന് നടി ധൈര്യപൂർവ്വം പരാതിപ്പെട്ടപ്പോൾ അവളെ അഭിനന്ദിക്കുന്നതിന് പകരം അപമാനിക്കുകയാണ് പി സി ജോർജ് ചെയ്തത്. പല പീഢനങ്ങളും പുറംലോകമറിയാതെ ഒതുക്കിത്തീർക്കുമ്പോഴാണ് നടി പോലീസിൽ പരാതി നൽകിയത്. ഈ നടപടി സമൂഹത്തിന് മാതൃകയാണെന്നിരിക്കെ നടിയെ അതിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ പി സിജോർജിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top