കടക്ക് പുറത്ത് പരാമർശം; അതൃപ്തിയുമായി സിപിഎം കേന്ദ്ര നേതൃത്വം

pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകർക്കെതിരെ രൂക്ഷമായി സംസാരിച്ചതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. രോഷ പ്രകടനം അനാവശ്യമായിരുന്നുവെന്ന് കേന്ദ്ര നേതാക്കൾ പറഞ്ഞു. ഇന്നലെ ബിതെപി ആർഎസ്എസ് നേതാക്കളുമായി നടത്തിയ ചർച്ച ഗവർണർ പറഞ്ഞിട്ടാണെന്ന തരത്തിലുള്ള വാർത്തകളോടും കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചു.

തിരുവനന്തപുരത്ത് ദിവസങ്ങളോളം രാഷ്ട്രീയ സംഘർഷം നിലനിന്ന സാഹചര്യത്തിലാണ് സമാധാന ചർച്ച വിളിച്ചുചേർത്തത്. യോഗം ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്തെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ക്ഷോഭിച്ചത്. അത് ഒഴിവാക്കാമായിരുന്നുവെന്നും എങ്കിൽ ഇത്ര പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നും കേന്ദ്രം വിലയിരുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top