ടോമിന്‍ ജെ തച്ചങ്കരിയ്ക്ക് ഫയര്‍ഫോഴ്സ് , എ ഹേമചന്ദ്രന് ക്രൈംബ്രാഞ്ച്; പോലീസ് തലപ്പത്ത് വന്‍ വഴിച്ച് പണി

Kerala-Police

പോലീസ് തലപ്പത്ത് വന്‍ അഴിച്ച്പണി. പോലീസ് ആസ്ഥാനത്തെ എഡിജിപി ടോമിന്‍ ജെ തച്ചങ്കരി ഇനി ഫയര്‍ഫോഴ്സ് മേധാവിയാണ്. ഫയര്‍ഫോഴ്സ് മേധാവായായിരുന്ന എ ഹേമചന്ദ്രന്‍ ക്രൈം ബ്രാഞ്ച് മേധാവിയാവും.
വിജിലന്‍സ് എ.ഡി.ജി.പി. എസ്. അനില്‍കാന്താണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന എസ് ആനന്ദകൃഷ്ണനാണ് ഇനി പോലീസ് ആസ്ഥാനത്തെ എഡിജിപി. ഇ.ജെ. ജയരാജനാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. സേതുരാമനെ പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായി നിയമിച്ചു.

ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന നിതിന്‍ അഗര്‍വാളിനെ കെ.എസ്.ഇ.ബി. വിജിലന്‍സിലേക്കുമാറ്റിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐ.ജി.യുമായ ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്ത് ഐ.ജി.യാകും. ബല്‍റാംകുമാര്‍ ഉപാധ്യായ ആയിരിക്കും പുതിയ ക്രൈംബ്രാഞ്ച് ഐ.ജി.

യതീഷ്ചന്ദ്ര തൃശ്ശൂര്‍ റൂറല്‍ എസ്.പി.യാകും.പോലീസ് ആസ്ഥാനത്ത് എസ്.പി.യായിരുന്ന രാഹുല്‍ ആര്‍. നായര്‍ തൃശ്ശൂരും പി. പ്രകാശ് തിരുവനന്തപുരത്തും സിറ്റി പോലീസ് കമ്മിഷണര്‍മാരാകും.വരുംദിവസങ്ങളില്‍ വീണ്ടും പോലീസ് തലപ്പത്ത് മാറ്റങ്ങള്‍ വരുമെന്ന സൂചനയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top