പ്രണയഭാജനം സ്നേഹം തുറന്ന് പറയാന്‍ ആവശ്യപ്പെട്ടത് ആയിരം ലൈക്ക്!!വാരിക്കോരി ലൈക്കിട്ട് സോഷ്യല്‍ മീഡിയ

jishnu

മൂന്ന് കൊല്ലമായി ജിഷ്ണു ഈ പെണ്‍കുട്ടിയെ സ്നേഹിക്കുകയാണ്. ഗ്രീന്‍ സിഗ്നല്‍ ഇതു വരെ കിട്ടിയില്ല. അറ്റക്കൈയ്ക്ക് ജിഷ്ണു പ്രയോഗിച്ച ഈ ഐഡിയ ഫെയ്സ് ബുക്ക് ലോകത്ത് ഇന്നേ വരെ ഒരാളും പ്രയോഗിച്ചിട്ടുണ്ടാകില്ല. ഫെയ്സ് ബുക്ക് ചരിത്രത്തില്‍ എന്നല്ല, കാമുകിയ്ക്ക് പുറകെ നടക്കുന്ന ഒരു കാമുകനും ഇതേ വരെ ട്രൈ ചെയ്യാത്ത ‘അഡാറ്’ ഐഡിയയാണ് ജിഷ്ണു പ്രയോഗിച്ചത്. മറ്റൊന്നുമല്ല, ഇവര്‍ തമ്മിലുള്ള ചാറ്റ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത്, അതിന് ആയിരം ലൈക്ക് കിട്ടിയാല്‍ ഇഷ്ടം തുറന്ന് പറയുമോ എന്നാണ് ജിഷ്ണു ചോദിച്ചത്. ആയിരം ലൈക്ക് കിട്ടിയാല്‍ പറയാമെന്നായി പെണ്‍കുട്ടി. ഉടന്‍ തന്നെ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് ഫെയ്സ് ബുക്കിലെത്തി.

ഇത്ര ലൈക് കിട്ടിയാല്‍ ഫെയ്സ് ബുക്ക് പണം നല്‍കും എന്നതരത്തിലെ ഫേക്ക് പോസ്റ്റുകള്‍ കണ്ട് മടുത്ത മലയാളികളുടെ മുന്നിലേക്കാണ് ഹൃദയത്തില്‍ പ്രണയം നിറച്ച ഈ ചെറുക്കന്റെ പോസ്റ്റ് വന്ന് വീഴുന്നത്. ആയിരം പേര്‍ലൈക്ക് ചെയ്താല്‍ എന്റെ സ്നേഹഭാജനം പ്രണയം തുറന്ന് പറയുമെന്ന്!! പിന്നെ മുന്നും പിന്നുമില്ലാതെ ലൈക്കായിരുന്നു, ലൈക്കോട് ലൈക്ക്!! പ്രണയത്തിന് വേണ്ടി എന്തും ചെയ്യുന്ന അയ്യായിരത്തി എഴുന്നൂറ് പേരാണ് ജിഷ്ണുവിന്റെ പ്രണയത്തിനായി ലൈക്കുകള്‍ വാരി ചൊരിഞ്ഞത്. 24 മണിക്കൂര്‍ പോലും വേണ്ടി വന്നില്ല ജിഷ്ണുവിന്റെ പ്രണയിനിയ്ക്ക് യെസ് പറയാന്‍.

ഫ്രണ്ട്‌സ് ഞൻ 3 വർഷായി സ്നേഹിക്കുന്നതാണ് ഇതുവരെയായിട്ടും എന്നോട് അവൾ പ്രപ്പോസ് ചെയ്തട്ടില്ല ഒരു പക്ഷെ നിങ്ങൾ സഹായിച്ചാൽ എന്നെ അവൾ പ്രപ്പോസ് ചെയ്യും എനിക്ക് ജീവനാണ് അവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ഒന്ന് എന്നെ സപ്പോർട് ചെയ്തു സഹായിക്കുവോ….. ??????. പ്ലീസ്

ഇതായിരുന്നു ജിഷ്ണുവിന്റെ ആദ്യത്തെ പോസ്റ്റ്. ആയിരം ലൈക്കിലാണോ പ്രണയം ഉള്ളത്, 2000 ലൈക്കുള്ള മറ്റൊരാളെ കാണുമ്പോൾ നിൻ്റെ ഈ 1000 ലൈക്ക് വെറുതെയാവോ.. അങ്ങനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് അടിയില്‍ വാഗ്വാദം നടക്കുന്നതിനിടെ ലൈക്ക് ബട്ടന്‍ കുതിച്ച് പാഞ്ഞു. ഇപ്പോള്‍ അയ്യായിരത്തി എഴുന്നൂറിലധികം പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തത്.ആലപ്പുഴ പോളീത്തി സ്വദേശിയാണ് ജിഷ്ണു.

ലൈക്കുകള്‍ വന്ന് കുമിഞ്ഞതോടെ മണിക്കൂറുകള്‍ക്കകം വന്നു ജിഷ്ണുവിന്റെ അടുത്ത പോസ്റ്റ്
ഇന്ന് ഞൻ വളരേ ഹാപ്പിയാണ് കാരണം അവൾ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞിരിക്കുന്നു എന്നെ സഹായിച്ച എന്റെ ഫേസ് ബുക്കിലെ എന്റെ എല്ലാ കൂട്ടുകാർക്കും കൂട്ടുകാരികൾക്കും ചേട്ടന്മാർക്കും ചേച്ചിമാർക്കും അച്ചന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞൻ അറിയിക്കുന്നു എനിക്കുവേണ്ടി ഇത്രെയും സമയം ചിലവഴിച്ചു കമന്റ്‌ ചെയ്യാനും ലൈക്‌ ചെയ്യാനും മനസ് കാണിച്ച എന്റെ കുറെ നല്ല ചങ്ങായിമാർക്കും എന്റെ നന്ദി.

ഈ ഐഡിയ എന്താ നമുക്ക് മുന്നേ തോന്നാഞ്ഞേ എന്നാണ് ഇപ്പോള്‍ പ്രണയം തകര്‍ന്ന തല മുതര്‍ന്നവര്‍ ചിന്തിക്കുന്നത്!

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top