Advertisement

“അവൾ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ നിങ്ങൾ സ്തുതി പാടിയേനേ…”

August 1, 2017
0 minutes Read
p c george - sayanora

ആക്രമിക്കപ്പെട്ട നടിയെ വീണ്ടും വീണ്ടും വാക്കുകൾകൊണ്ട് ആക്രമിച്ചുകൊണ്ടിരിക്കുന്ന പി സി ജോർജിനെതിരെ ഗായിക സയനോര ഫിലിപ്.

ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളർന്ന് വീട്ടിൽ ഇരിക്കുകയോ അല്ലെങ്കിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ ചെയ്തിരുന്നുവെങ്കിൽ പി സി ജോർജ് അടക്കമുള്ളവർ അവൾക്ക് സ്തുതി പാടുമായിരുന്നു. ദയവു ചെയ്ത് ഇങ്ങനെ ഉള്ള പ്രസ്താവനകൾ ഇറക്കും മുൻപ് മിനിമം ആ എഫ്‌ഐആർ എങ്കിലും വായിക്കുക. നാവിന് ലൈസെൻസ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ലെന്നും സയനോര ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

സ്ത്രീകളെ അവഹോളിക്കുന്ന ഇത്തരം പ്രതികരണങ്ങൾ നടത്തുന്നതിൽനിന്ന് ജനപ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും വിട്ട് നിൽക്കണമെന്നും ഇക്കാര്യത്തിൽ പോലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്നും സയനോര ആവശ്യപ്പെട്ടു.

നടി, ആക്രമിക്കപ്പെട്ടിരുന്നുവെങ്കിൽ എങ്ങനെയാണ് അവർ പിന്നീട് ഷൂട്ടിംഗിന് പോയതെന്ന് ചോദിച്ച പി സി ജോർജിനെതിരെ വിമർശനം ഉയരുകയാണ്. ആക്രമിക്കപ്പെടുന്ന സ്ത്രീകൾക്ക് കോടതി നൽകുന്ന പരിരക്ഷപോലും കണ്ടില്ലെന്ന് നടിയ്ക്കുന്ന എംഎൽഎയ്‌ക്കെതിരെ കർശന നടപടിവേണമെന്നാണ് ഉയരുന്ന ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top