ഫ്ലിപ്കാർട്ടുമായുള്ള ലയനം നടക്കില്ല; ജീവനക്കാരെ കുറയ്ക്കാൻ സ്നാപ്ഡീൽ

ഫ്ലിപ്കാർട്ടുമായുള്ള ലയനം നടക്കില്ലെന്ന് ഇ-കൊമേഴ്‌സ് കമ്പനിയായ സ്നാപ്ഡീൽ വ്യക്തമാക്കി. ലയന നീക്കം അവസാനിപ്പിച്ചതിനെത്തുടർന്ന് 80 ശതമാനത്തോളം ജീവനക്കാരെ ഒഴിവാക്കാനൊരുങ്ങുകയാണ് സ്നാപ്ഡീൽ. ചെലവു കുറയ്ക്കാനാണിത്. ഫ്രീചാർജിനെ വിറ്റ് സ്നാപ്ഡീൽ അഞ്ചു കോടി ഡോളറാണ് സമാഹരിച്ചത്. ഇതോടെ തത്കാലം ലയനം ആവശ്യമില്ലെന്നാണ് നിലപാട്. ഫ്രീചാർജിനെ വിറ്റതോടെ ജീവനക്കാർ അധികമാണെന്നാണ് വിലയിരുത്തൽ.  നിലവിൽ 1,200 പേരാണ് സ്നാപ്ഡീലിലുള്ളത്. ഇതിൽ 1,000 പേരെയെങ്കിലും ഒഴിവാക്കിയേക്കും.
Won’t merge with flipkart says snapdeal
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top