Advertisement

ഗൂഗിളിൻ്റെ കൂടപ്പിറപ്പ്, ആൽഫബെറ്റിൻ്റെ ഷോർലൈൻ കമ്പനിക്ക് ഫ്ലി‌പ്‌കാർടിൽ നിക്ഷേപം നടത്താൻ സിസിഐ അനുമതി

November 26, 2024
Google News 2 minutes Read
flipkart flipkart offers on october flipkart steps foot to second hand sale end of season sale in flipkart

ഫ്ലിപ്കാർട്ടിൽ നിക്ഷേപം നടത്താൻ ആൽഫബെറ്റ് ഗ്രൂപ്പിൻ്റെ സഹ സ്ഥാപനം ഷോർലൈൻ ഇൻ്റർനാഷണൽ ഹോൾഡിങ്സിന് കോംപറ്റീഷൻ കമ്മീഷൻ അനുമതി നൽകി. ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫബെറ്റിന് പൂർണ ഉടമസ്ഥാവകാശമുള്ള കമ്പനിയാണ് ഷോർലൈൻ ഇൻ്റർനാഷണൽ ഹോൾഡിങ്സ്. എന്നാൽ ഗൂഗിളിൻ്റെ ഏതെങ്കിലും പ്രൊഡക്ടിലോ സേവനത്തിലോ ഉടമസ്ഥതയോ നടത്തിപ്പോ ഈ കമ്പനിക്കില്ല.

ആഗോള ഭീമൻ കമ്പനികളിലൊന്നായ വാൾമാർട്ടിൻ്റെ ഉപകമ്പനിയാണ് ഫ്ലിപ്‌കാർട്. ഇ-കോമേഴ്സ് സ്ഥാപനമായ ഈ കമ്പനി ഇന്ത്യയിൽ ഉപഭോക്താക്കളെയും വിൽപ്പനക്കാരെയും ഓൺലൈനായി ബന്ധിപ്പിക്കുന്ന കണ്ണിയാണ്. മെയിലാണ് കമ്പനി ഒരു ബില്യൺ ഡോളർ നിക്ഷേപം സമാഹരിച്ചത്. ഇതിൽ 30 ദശലക്ഷം ഡോളർ ആൽഫബെറ്റിൻ്റെ ഗൂഗിളിൽ നിന്നായിരുന്നു.

ഫ്ലിപ്‌കാർട്ടിൻ്റെ 85 ശതമാനം ഓഹരിയും വാൾമാർട്ടിന് കീഴിലാണ്. ഈ വർഷം ആദ്യം ഫ്ലിപ്‌കാർട് നിക്ഷേപ സമാഹരണത്തിന് ശ്രമിച്ചപ്പോൾ 600 ദശലക്ഷം ഡോളറാണ് വാൾമാർട്ട് നിക്ഷേപിച്ചത്.

Story Highlights : Alphabet gets CCI’s clearance to acquire stake in Flipkart

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here