മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നായകനാകുന്ന ചിത്രത്തിലെ ആദ്യഗാനമെത്തി

boby

നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ രാജു നായകനാകുന്ന ചിത്രം ബോബിയിലെ ആദ്യ ഗാനം എത്തി. നവാഗതനായ സംവിധായകന്‍ ഷെബി ചൗഘാട്ടാണ് ചിത്രം ഒരുക്കുന്നത്.രാജപുത്ര രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടര്‍ഫ്‌ളൈയായിരുന്നു നിരഞ്ജന്റെ ആദ്യ ചിത്രം.

മിയാ ജോര്‍ജ്ജാണ് ചിത്രത്തില്‍ നിരഞ്ജന്റെ നായിക. റോണി റാഫേല്‍ സംഗീത സംവിധാനം ചെയ്ത പാട്ടാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം അടുത്തു തന്നെ തീയറ്ററുകളില്‍ എത്തും. നിരഞ്ജിന്റെ ഭാര്യയായിട്ടാണ് മിയ ചിത്രത്തിലെത്തുന്നത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പുക്കാരനെ പ്രണയിച്ച് വിവാഹം കഴിയ്ക്കുന്നതാണ് ചിത്രത്തിന്റെ കഥ.

Subscribe to watch more

ശ്വേതാ മേനോനും റോണി റാഫേലും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റേതാണ് വരികള്‍.
അജു വര്‍ഗ്ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുധീര്‍ കരമന, ഷമ്മി തിലകന്‍, ഷിനോജ് വര്‍ഗ്ഗീസ്, നോബി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സുഹറ എന്റർടൈന്‍മെന്റ്സിന് വേണ്ടി സഗീർ ഹൈദ്രോസാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ കഥയും തിരക്കഥയും കൈകാര്യം ചെയ്യുന്നത് സംവിധായകൻ ഷെബി ചൗഘാട് തന്നെയാണ്.പ്രശാന്ത് കൃഷ്ണയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

boby

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top