മഅദനി ഇന്ന് സുപ്രീം കോടതിയിലേക്ക്

ജാമ്യ വ്യവസ്ഥയില്‍ കര്‍ണ്ണാടക പോലീസ് ആവശ്യപ്പെട്ട ഭീമമായ തുകയില്‍ ഇളവ് ആവശ്യപ്പെട്ട് മഅദനി ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. 14 ലക്ഷം നല്‍കാന്‍ ആവില്ലെന്നാണ് മഅദനി സുപ്രീം കോടതിയെ അറിയിക്കുക.മദനിയുടെ കേരളത്തിലേക്കുള്ള പ്രതിസന്ധിയിലായതോടെ ഇത് പരിഹരിക്കാന്‍ ഇന്നലെ പിഡിപി നേതാക്കാള്‍ മുഖ്യമന്ത്രിയെ ചെന്നു കണ്ടിരുന്നു. തുടര്‍ന്ന് കേരളത്തില്‍ മദനിക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് കത്തയക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ഇക്കാര്യം ഇന്ന് സുപ്രീം കോടതിയെ രേഖാമൂലം അറിയിക്കുമെന്നാണ് സൂചന

രണ്ട് എ.സി.പിമാരടക്കം 19 ഉദ്യോഗസ്ഥര്‍ക്കാണ് ചുമതലയുണ്ടാവുകയെന്നും ഇവര്‍ക്ക് 13 ദിവസത്തേക്കുള്ള ചിലവ് നല്‍കണമെന്നുമാണ് കര്‍ണ്ണാടക ആവശ്യപ്പെട്ടിരിക്കുന്നത്. 14,80,000 രൂപയാണിത്. പുറമെ വിമാനടിക്കറ്റ് നിരക്കുമുണ്ട്.  കഴിഞ്ഞ തവണ കേരളത്തിലേക്ക് പോയപ്പോള്‍ രണ്ട് ഉദ്യോഗസ്ഥരുടെ ചെലവ് മാത്രമാണ് മഅദനി വഹിച്ചിരുന്നത്. ഓഗസ്റ്റ് 14 വരെ കേരളത്തില്‍ തുടരാനായിരുന്നു ഇത്തവണ അനുമതി ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top