യെമനിൽ ഭർത്താവിനെ 110 കഷണങ്ങളാക്കിയ മലയാളി നഴ്‌സിന് നാട്ടിൽ ഭർത്താവും കുഞ്ഞും

യെമനി ഭർത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കിൽപൊതിഞ്ഞ് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച നഴ്‌സ് നിമിഷയ്ക്ക് കേരളത്തിൽ ഭർത്താവും കുഞ്ഞുമുണ്ടെന്ന് റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം മുങ്ങിയ പാലക്കാട് കൊല്ലങ്കോട്ട് കാരി നിമിഷ പ്രിയ യെമനിൽ നഴ്‌സായിരുന്നു. ഇവർക്കായുള്ള തെരച്ചിൽ പോലീസ് ഇപ്പോഴും തുടരുകയാണ്..
നിമിഷയുടെ നാട്ടിലെ വിലാസത്തിൽ അന്വേഷിച്ചപ്പോഴാണ് ഭർത്താവും കുഞ്ഞുമുണ്ടെന്ന് കണ്ടെത്തിയത്. യെമനിലായിരുന്ന ഇവർ ആഭ്യന്തര കലാപത്തെ തുടർന്ന് ഒരു വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. യെമനിലെ അൽദെയ്ദ് ആശുപത്രിയിലാണ് ഒടുവിൽ നിമിഷ നേഴ്‌സ് ആയി ജോലി ചെയ്തിരുന്നത്.
ഇവിടെ ജോലി ചെയ്യുകയായിരുന്ന യെമനി പൗരനുമായി നിമിഷ അടുക്കുകയായിരുന്നു. ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവരും എന്നാൽ വിവാഹം കഴിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഇയാളെ കൊലപ്പെടുത്താനുള്ള കാരണം ഇതുവരെ വ്യക്തമല്ല. കൊലപാതകം നടത്താൻ മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here