ചിത്രയെ ഒഴിവാക്കിയ വിഷയം; ഫെഡറേഷൻ നൽകിയ ഹർജിയിൽ വാദം തുടങ്ങി

P U CHITHRA

പി യു ചിത്രയെ ഒഴിവാക്കിയതിൽ അത്‌ലറ്റിക് ഫെഡറേഷൻ നൽകിയ ഹർജിയിൽ വാദം തുടങ്ങി. ഇന്ത്യൻ താരങ്ങൾ മീറ്റിൽ പങ്കെടുക്കുന്നതിന് മുമ്പ് ഫെഡറേഷൻ അവരെ തോൽപ്പിച്ചുവെന്ന് കോടതി വാക്കാൽ പരാമർശിച്ചു. ഏഷ്യൻ ചാമ്പ്യനെ എന്തിന് നിരുൽസാഹപ്പെടുത്തണമെന്നും കോടതി.

ഗുണ്ടൂർ മീറ്റിൽ ചിത്രയുടെ പ്രകടനം പോരെന്നത് ഫ്യൂഡലിസ്റ്റിക് നിലപാടെന്നും കോടതി പരാമർശിച്ചു. നിങ്ങൾ നിങ്ങളുടെ ആളുകളെ രാജ്യത്ത് തന്നെ പരാജയപ്പെടുത്തുന്നു. ഇന്ത്യാക്കാരുടെ പ്രധാന കുഴപ്പം ഇതെന്നും കോടതി.

ഫെഡറേഷന്റെ വിശദീകരണത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സർക്കാരാണ് പണം മുടക്കുന്നത്. നിങ്ങൾ എന്തിന് നിരുത്സാഹപ്പെടുത്തണം. ഏഷ്യൻ ചാമ്പ്യനെ എന്തിന് ഒഴിവാക്കി തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച കോടതി ചിത്ര ഈ സീസണിലെ ചാമ്പ്യനാണെന്ന് ഓർമ്മപ്പെടുത്തി.

അത്‌ലറ്റിക് ഫെഡറേഷന്റെ ഉദ്ദേശ ലക്ഷ്യം എന്തെന്നും ഗൂണ്ടൂർ മീറ്റിൽ ചിത്ര പങ്കെടുത്തിരുന്നില്ലെങ്കിൽ പോലും അവരെ ഒഴിവാക്കാൻ കഴിയുമായിരുന്നോ എന്നും കോടതി. സെലക്ഷൻ നടപടിയില്ല, താരങ്ങളുടെ യി ലാ ണ് തങ്ങൾക്ക് ആശങ്കയെന്ന് കോടതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top