വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യുവാവ് പുറത്ത് ചാടി

ലാന്റിംഗിന് സമയത്ത് യുവാവ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്ത് ചാടി. സാന്‍ഫ്രോന്‍സിസ്കോയിലാണ് സംഭവം. പനാമയില്‍ നിന്നെത്തിയ കോപ്പ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് പതിനേഴുകാരന് ചാടിയത്. ലാന്റിംഗിന് തൊട്ടുമുമ്പായതിനാല്‍ യുവാവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. സഹ യാത്രക്കാരാണ് വിവരം അധികൃകതരെ അറിയിച്ചത്. യാത്രക്കാരെ ഇറക്കാനുള്ള അനുവാദത്തിനായി വിമാനം കാത്ത് കിടക്കുമ്പോഴായിരുന്നു സംഭവം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News