ചെരുപ്പ് അഴിച്ച് മാറ്റിയില്ല, അസിസ്റ്റന്റിനെ തല്ലി താരം

balakrishna

ഷൂട്ടിംഗ് സെറ്റില്‍ വച്ച് തന്റെ ചെരുപ്പ് അഴിച്ച് മാറ്റാത്ത അസിസ്റ്റന്റിനെ തല്ലിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം ബാലകൃഷ്ണ. താരത്തിന്റെ ഈ പ്രവൃത്തിയില്‍ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. തല്ലുന്ന വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. സംവിധായകന്‍ കെഎസ് രവികുമാറിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലായിരുന്നു സംഭവം. മുമ്പ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനേയും ബാലകൃഷ്ണ തല്ലിയിരുന്നു.

Subscribe to watch more

സംവിധായകനുമായി സംസാരിച്ച് കൊണ്ടിരിക്കെ അടുത്തെത്തിയപ്പോഴാണ് അസിസ്റ്റന്റിനെ ബാലകൃഷ്ണ തല്ലിയത്. തല്ലിയ ശേഷം ചെരിപ്പ് ഊരാന്‍ നിര്‍ദേശം കൊടുത്ത താരം സംവിധായകനുമായുള്ള സംസാരം തുടര്‍ന്നു. വീഡിയോ കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top