ഗുരുവായൂരിലെ വിവാഹ വിവാദം; പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി

pakistan passess hindu marriage bill bride mother dismissed marriage when groom demanded beef for wedding feast Sonam Kapoor celebrating New year with alleged beau Anand Ahuja

ഗുരുവായൂരിൽ നടന്ന വിവാഹം വിവാദമായ സംഭവത്തിൽ നടപടിയെക്കൊരുങ്ങി വനിതാ കമ്മീഷൻ. പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ വനിതാ കമ്മിഷൻ പോലീസിന് നിർദ്ദേശം നൽകി.

സോഷ്യൽ മീഡിയയിൽ പെൺകുട്ടിയുടെ ഫോട്ടോയുൾപ്പെടെ ഉപയോഗിച്ച് അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തുന്നുവെന്ന പരാതിയെത്തുടർന്നാണ് കമ്മിഷന്റെ ഇടപെടൽ.

നേരത്തെ സ്ഥലം എം.എൽ.എ കെ.വി അബ്ദുൽ ഖാദറും സംഭവത്തിൽ ഇടപെട്ട് രംഗത്തു വന്നിരുന്നു. യുവതി കാമുകനൊപ്പം പോയിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top