മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവർണറുടെ നടപടി ശരിയായില്ലെന്ന് കോടിയേരി

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് വരുത്തിയ ഗവർണറുടെ നടപടിയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഭരണഘടനാവിരുദ്ധമായി ഭരണം നടത്താൻ കേരള സർക്കാർ ആരെയും അനുവദിക്കില്ല. അതേസമയം സമാധന ശ്രമങ്ങൾക്ക് ഗവർണർ മുഖ്യമന്ത്രിയെ വിളിപ്പിക്കുകയും മുഖ്യമന്ത്രി പോകാതിരിക്കുകയും ചെയ്തിട്ട് അദ്ദേഹം പോയില്ലെങ്കിൽ അത് ഉണ്ടാക്കുന്ന വിവാദം ചെറുതാകില്ലെന്നും കോടിയേരി പറഞ്ഞു.
ഗവർണറുടെ ട്വിറ്റർ സന്ദേശത്തെയും കോടിയേരി വിമർശിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയെ രാജ്ഭവനിൽ സമൺ ചെയ്തെന്ന് ഗവർണർ ട്വീറ്റ് ചെയ്തിരുന്നു. ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടിയേരി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here